ഇറാന്‍ വാര്‍ത്താ ഏജന്‍സിയെ ട്വിറ്റര്‍ പുറത്താക്കി
ലണ്ടന്‍: ബഹായി മതവിശ്വാസം വച്ചുപുലര്‍ത്തുന്നവരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇറാന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സി ഇര്‍ന അടക്കമുള്ളവയുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. പാര്‍സി ഭാഷയിലുള്ള യങ് ജേണലിസ്റ്റ് ക്ലബ്, മെഹര്‍ എന്നിവയെയും പുറത്താക്കിയിട്ടുണ്ട്. ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ട്വിറ്ററിന്റെ നീക്കത്തിന് പ്രാധാന്യമുണ്ട്. എന്നാല്‍ അടുത്ത കാലത്ത് ഇറാനില്‍ ബഹായികള്‍ക്കെതിരായ ആക്രമണമൊന്നും നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
1980 മുതല്‍ ഇറാനില്‍ നൂറുകണക്കിന് ബഹായി മതക്കാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ ജയിലുകളില്‍ ക്രൂരപീഡനങ്ങല്‍ക്ക് ഇരയാകുന്നതായും പറയപ്പെടുന്നു. ഇറാനില്‍ മൂന്നു ലക്ഷത്തോളം ബഹായികളുണ്ട്. നിലവില്‍ ട്വിറ്ററിന് ഇറാനില്‍ നിരോധനമുണ്ട്. എന്നാല്‍ വി.പി.എന്‍ വഴി നിരവധിപേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."