മുസ്‌ലിം ലീഗിനെതിരായ സി.പി.എം പ്രസ്താവന ദുഷ്ടലാക്കോടെ: കെ.പി.എ മജീദ്
മലപ്പുറം: മുസ്‌ലിം ലീഗിനെതിരായി സി.പി.എം നടത്തുന്ന പ്രസ്താവനകള്‍ ദുഷ്ടലാക്കോടെയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫില്‍ മറ്റു ഘടകകക്ഷികളെപോലെ തന്നെയാണ് മുസ്‌ലിം ലീഗും. യു.ഡി.എഫിനെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിര്‍ദേശങ്ങളും മറ്റും നല്‍കുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ലീഡര്‍ഷിപ്പില്‍ ഇടപെടേണ്ട കാര്യം ലീഗിനില്ല.
മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും വിഷലിപ്തമായ പ്രസ്താവനകളിറക്കുകയാണ്. ഇതു നിര്‍ഭാഗ്യകരമാണ്. മുസ്‌ലിം ലീഗിനെ ഇല്ലാതാക്കിയിട്ട് ആരെയാണ് പിണറായി പ്രോത്സാഹിപ്പിക്കാന്‍ പോവുന്നത്. ബി.ജെ.പി ഉയര്‍ത്തുന്ന അജന്‍ഡയാണ് ഇടതുപക്ഷത്തിന്റെതും. ഇതില്‍ നേട്ടം ബി.ജെ.പിക്കായിരിക്കും. അതു തിരിച്ചറിയാന്‍ ഇടതുപക്ഷത്തിനു കഴിയണം. ഇത്തരം അപകടകരമായ പ്രസ്താവനകളുമായി മുന്നോട്ടുപോകുന്നത് ഇടതുപക്ഷത്തിനുതന്നെ തിരിച്ചടിയാവും. മതസമൂഹങ്ങളെ തമ്മില്‍ അകറ്റി വോട്ടു നേടാനുള്ള ഈ ധ്രുവീകരണ പരിശ്രമം കേരളത്തിന്റെ നിലവിലുള്ള പാരമ്പര്യത്തിനും അന്തസിനും ദോഷകരമാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."