ലിനിക്കായ് കാട്ടാക്കടയില്‍ സ്മാരകം
കാട്ടാക്കട: നിപ്പ വൈറസ് ബാധയേറ്റ് പേരാമ്പ്രയില്‍ മരണമടഞ്ഞ ലിനിയ്ക്ക് കാട്ടാക്കട പഞ്ചായത്തില്‍ സ്മാരകമൊരുക്കി. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാല സൗഹൃദ പാര്‍ക്കാണ് ലിനയുടെ പേരില്‍ തുറന്നത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആമച്ചല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യകേന്ദ്രവും ബാല സൗഹൃദ പഞ്ചായത്തും രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് കുട്ടികളുടെ കളിസ്ഥലവും പൂന്തോട്ടവും വരുന്നത്. അതിലാണ് ലിനിയ്ക്കായി സ്മാരകം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായത്.
ഇന്നലെ പാര്‍ക്ക് മന്ത്രി തുറന്നു കൊടുക്കുകയും ചെയ്തു. മനോഹരമായ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഒ.പി റൂം, ജനങ്ങള്‍ക്ക് ഇരിക്കാന്‍ വളരെ വിശാലമായ വിശ്രമസ്ഥലം, നിരീക്ഷണ മുറി, കോണ്‍ഫറന്‍സ് ഹാള്‍, പൊതുജനാരോഗ്യ സംവിധാനത്തിന് പ്രത്യേക കെട്ടിടം, ലബോറട്ടറി, ഫാര്‍മസി തുടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് ആശുപത്രി. കൂടാതെ ഹരിത കേരളം വിഭാവനം ചെയ്യുന്ന ഗ്രീന്‍ പ്രോട്ടോക്കോളുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ആര്‍മിയുടെ സേവനവും കാട്ടാക്കട പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും ഇവിടെ ലഭ്യമാകും.
നബാര്‍ഡ് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിര്‍മിച്ച പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, ജില്ലാ പഞ്ചായത്ത് അംഗം വി.ആര്‍ രമാകുമാരി, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജി. സ്റ്റീഫന്‍, ഡോ. പി.വി അരുണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."