HOME
DETAILS
MAL
കൈകാര്യം ചെയ്യാന്‍ കെ.എസ്.യുക്കാര്‍ മടിക്കില്ല
backup
July 21 2019 | 19:07 PM
പൊലിസിന് കെ. സുധാകരന്റെ താക്കീത്
തിരുവനന്തപുരം: സംസ്ഥാന പൊലിസിന് താക്കീതുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എം.പി.
യൂനിവേഴ്സിറ്റി കോളജ് വിഷയവുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. എവിടെവച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും.
മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നതുകേട്ട് അക്രമിക്കാന്‍ പൊലിസ് തയാറാകരുത്. കെ.എസ്.യു സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."