ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ
അമ്പലപ്പുഴ: കെ.എസ്.ആര്.ടി.സി യുടെ ഭൂമി സംരക്ഷിക്കണമൊവശ്യപ്പെട്ട'് തോട്ടപ്പളളിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ. കെ.എസ്.ആര്.ടി.സി യുടെ കരം അടയ്ക്കുന്ന പത്തര സെന്റ് വസ്തു അളന്ന് തിരിച്ച് സംരക്ഷിക്കണമെന്നും ഇവിടെ യാത്രക്കാര്‍ക്ക് പുതിയ ബസ്സ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും നിര്മിക്കണമൊവശ്യപ്പെട്ടാണ് പ്രതിഷേധ സമരം നടത്തിയത്. ഭൂമി തിട്ടപ്പെടുത്തി നല്കാത്തതിനാല് നിര്‍മ്മാണം തടസ്സപ്പെടുകയാണ്.
ഭൂമി ചുറ്റുമുള്ളവര്‍ കയ്യേറിയിരിക്കുകയാണെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നത്. പത്ത് സെന്റ് ഭൂമി തിട്ടപ്പെടുത്താനെത്തിയപ്പോള് ഏഴ് സെന്റ് ഭൂമി മാത്രമാണ് അളക്കുവാന്‍ കഴിഞ്ഞത്. മൂന്നു സെന്റ് കൈയേറ്റക്കാരുടെ കൈവശമാണൊണ് അധികൃതര്‍ പറയുന്നത്. ഈ വിഷയം ജനകീയ സമിതി അധികൃതരെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. പ്രതിഷേധ കൂട്ടായ്മ സാഹിത്യ -സാംസ്കാരിക പ്രവര്ത്തകന് തോട്ടപ്പളളി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്മാന് എം. ഡി. മധു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേശ്വരി കൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ നിജി, പി.പ്രസാദ്, ആരോമല്‍, ജനറല്‍ കണ്‍വീനര്‍ എം.എം. സാലി, വൈസ് ചെയര്മാന് പി. ലിജു, പി. സുനില്‍കുമാര്‍, മുജീബ് റഹ്മാന് പല്ലന, പ്രദീപ് ,എസ്. ജ്യോതികുമാര്‍, ജി. രാജീവ്, ജി. മധുകുമാര്‍, എല്‍.പി. ജയചന്ദ്രന്, അജി അനിഴം, കെ. ശിവരാമന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."