കുമ്പളങ്ങിയില്‍ തൊഴിലുറപ്പ് വേതനം മുടങ്ങിയിട്ട് ആറ് മാസം
കുടിശ്ശിഖ 37 ലക്ഷം
മട്ടാഞ്ചേരി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് വേതനം മുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കുമ്പളങ്ങിയില്‍ ഏകദേശം 1634 തൊഴില്‍ സേനയാണുള്ളത്. ഇവര്‍ക്ക് ആറ് മാസക്കാലമായി നല്‍കേണ്ട 37 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അറുന്നൂറ്റി പതിനൊന്ന് രൂപയാണ് കുടിശ്ശിഖയായിട്ടുള്ളത്. ഇതിന് പുറമേ നിര്‍മാണ സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ മുപ്പത് ലക്ഷത്തോളം രൂപ വേറെയും നല്‍കാനുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ കൂലിയാണ് ലഭിക്കാനുള്ളത്.മറ്റ് തൊഴില്‍ മാര്‍ഗ്ഗങ്ങളെല്ലാം ഇല്ലാതായ കുമ്പളങ്ങിയില്‍ തൊഴിലുറപ്പ് വേതനം കൂടി ലഭിക്കാതായതോടെ തൊഴിലാളികള്‍ ദുരിതത്തിലാണ്. അടിയന്തിരമായി വേതനം നല്കുവാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് ആന്റെണിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."