കാപ്പികൃഷി: കൃഷി വകുപ്പും കോഫി ബോര്‍ഡും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: കര്‍ഷകര്‍
സുല്‍ത്താന്‍ ബത്തേരി: കാപ്പികൃഷിയുടെ വളര്‍ച്ചക്കായി കൃഷി വകുപ്പും കോഫി ബോര്‍ഡും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗം ആവശ്യപ്പെട്ടു.
ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നില്ല. കര്‍ഷകരെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുമില്ല. മണ്ണിന്റെ ഘടന പരിശോധിക്കാന്‍ നടപടികളെടുക്കുന്നില്ല. രാസവളവും, ജൈവവളവും നിലവില്‍ കാപ്പിക്ക് ആവശ്യമാണ്.
തന്നാണ്ട് കൃഷികളെ പോലെ നാണ്യ വിളകളെ ഇക്കാര്യത്തില്‍ കാണാന്‍ കഴിയില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വയനാടന്‍ കാലാവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ കാപ്പിത്തോട്ടങ്ങള്‍ക്ക് ഒരളവോളം കഴിയും. ഇക്കാര്യം തിരിച്ചറിഞ്ഞ് അധികൃതര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ ദേവസ്യ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ടി.എല്‍ സാബു, എന്‍ ബാദുഷ, ടിജി ചെറുതോട്ടില്‍, എ.സി ചന്ദ്രന്‍, സെബാസ്റ്റിയന്‍ ചാമക്കാല, എം.കെ കബീര്‍, കുര്യന്‍ ജോസഫ്, എം.ജെ അലക്‌സാണ്ടര്‍, എ സോമേഷ്, എം.ഡി ജോസ്, കെ.എം ജോസഫ്, സി.കെ വിജയന്‍, ടി.ഡി മാത്യു, എന്‍.ജി അച്ചന്‍കുഞ്ഞ്, റെജി ഓലിക്കരോട്ട്, കെ നാരായണന്‍, വി.പി അബ്ദുള്‍ റസാഖ്, അനില്‍ ജോസ് മഠത്തില്‍, ടി.എസ് ജോസഫ്, ആന്റണി എം ളായിക്കര, ജോസ്, പി.യു മാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."