കളഞ്ഞുകിട്ടിയ രണ്ടരലക്ഷം തിരികെ നല്‍കി ലോട്ടറി വ്യാപാരി മാതൃകയായി
ഹരിപ്പാട്: ദേശീയപാതയോരത്തു കിടന്ന ബാഗില്‍നിന്ന് ലഭിച്ച രണ്ടരലക്ഷം രൂപ ഉടമയ്ക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി. കരുവാറ്റ തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രത്തിന് മുന്‍വശത്ത് ദേശീയപാതയില്‍ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കിട്ടിയത്. ആശ്രമം ജങ്ഷന് സമീപം ലോട്ടറി കട നടത്തുന്ന കരുവാറ്റ കിഴക്കേടത്ത് ഗോപകുമാര്‍ ഹരിപ്പാട് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. റോഡില്‍ കിടന്ന കവറെടുത്ത് തുറന്നു നോക്കിയപ്പോള്‍ പണമാണെന്ന് മനസിലാക്കിയ ഗോപകുമാര്‍ മറ്റൊന്നും ആലോചിക്കാതെ സ്റ്റേഷനിലെത്തുകയായിരുന്നു.
പൊലിസ് പരിശോധനയില്‍ പണത്തിനൊപ്പം ബാങ്കിലെ സ്ലിപ്പ് ലഭിച്ചു. ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോഴാണ് ധനലക്ഷ്മി ഗ്യാസ് ഏജന്‍സി ഉടമയുടെതാണെന്ന് വ്യക്തമായത്. ബാങ്കില്‍ പണം അടയ്ക്കാനായി ബൈക്കില്‍ കൊണ്ടുപോകവേയാണ് നഷ്ടപ്പെട്ടത്. സ്റ്റേഷനിലെത്തിയ ഷിബുകുമാറിന് പൊലിസുകാരുടെ സാന്നിദ്ധ്യത്തില്‍ ഗോപകുമാര്‍ തന്നെ തുക കൈമാറി. ഗോപകുമാറിന് ഏറെ നന്ദി പറഞ്ഞാണ് ഷിബു മങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."