ഇറക്കുമതി സാധനങ്ങൾക്ക് 15 ശതമാനം തീരുവ കൂട്ടി; സഊദിയിൽ പച്ചക്കറിക്കും ഗൃഹോപകരണങ്ങൾക്കും വില വർധിക്കും
റിയാദ്: ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തീരുവ സഊദി വധിപ്പിച്ചു. ഇതോടെ പച്ചക്കറികൾ ഉൾപ്പെടെ ഏതാനും വസ്തുക്കൾക്ക് സഊദിയിൽ വില വർധിക്കും. പച്ചക്കറികൾക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഗൃഹോപകരണങ്ങൾക്കും തീരുവ വർധിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് പതിനഞ്ചു ശതമാനവും ഗൃഹോപകാരണങ്ങൾക്ക് പത്ത് ശതമാനവുമാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.
ഇതുവരെ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളെ കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് വിപണി പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാൽ, പ്രാദേശിക ഉത്പന്നങ്ങൾ പരമാവധി വിപണിയിലെത്തിച്ച് വില പിടിച്ചു നിർത്താനുള്ള ശ്രമവും നടത്തും.
രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ മന്ത്രിസഭ ഈ തീരുമാനം കൈകൊണ്ടിരുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ വിദേശത്തു നിന്നെത്തുന്ന പച്ചക്കറികൾക്ക് വിലകൂടും. ഒലീവ്, കക്കിരി, കാരറ്റ്, തക്കാളി, മുളക്, വെണ്ടക്ക, മല്ലിയില, വഴുതന, മത്തന്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില കൂടുക. ചില ഗൃഹോപകരണങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും കൂട്ടിയിട്ടുണ്ട്.
അതോടൊപ്പം വിരിപ്പുകള്‍, കര്‍ട്ടനുകള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, കൊട്ടകള്‍, ഷോപ്പിംഗ് ബാഗുകള്‍ തുടങ്ങിയവയ്ക്കും വില കൂടും. എന്നാൽ വിപണിയിലേക്ക് പ്രാദേശിക ഉത്പന്നങ്ങൾ കൂടുതലായി എത്തിച്ച് വിലയേറ്റ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് അധികൃതർ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."