കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി: സര്‍ക്കാര്‍ ആദ്യം അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടട്ടെ
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി. സി.പി.എമ്മിനും പിണറായി സര്‍ക്കാരിനും ജനം തന്നെ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാംപസുകളില്‍ എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. എന്നിട്ടുമതി കെ.എസ്.യു സമരത്തെ കുറിച്ച് സംസാരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യം അഭമന്യുവിന്റെ കൊലയാളികളെ പിടികൂടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യൂനിവേഴ്‌സിറ്റി കോളജിലേത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കുറ്റക്കാരായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍നിന്ന് പുറത്താക്കിയിട്ടും തിരുവനന്തപുരത്ത് സമരം നടത്തുന്നത് പ്രഹസനമാണ്. ഇപ്പോള്‍ സമരം നടത്തുന്നത് വിദ്യാര്‍ഥികളല്ല. കോളജിന്റെ മതില്‍ ചാടിക്കടന്നത് വിദ്യാര്‍ഥിയല്ല, അഭിഭാഷകയാണെന്നുമായിരുന്നു വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."