ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
മലപ്പുറം: പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ മാതാപിതാക്കളില്‍നിന്നു മൊഴി രേഖപ്പെടുത്തി.
മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മാഈല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മിനി എന്നിവരുടെ നേതൃത്വത്തിലാണ് വിവരങ്ങള്‍ തേടിയത്. ഇന്നലെ രാവിലെ 11 മുതല്‍ മലപ്പുറം ഡി.എം.ഒ ഓഫിസില്‍ തുടങ്ങിയ തെളിവെടുപ്പ് ഉച്ചക്ക് 1.15 വരെ നീണ്ടു. ഗര്‍ഭിണിയുടെ ചികിത്സാ വിവരങ്ങളും നിര്‍ബന്ധപൂര്‍വം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മടക്കി വിട്ടതിന്റെ രേഖകളും അന്വേഷണ കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചു.
സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പതിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."