പദ്ധതിയില്‍ നിന്ന് പുറത്തായതിന്റെ വേദനയില്‍ നാല് വന ഗ്രാമങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ വയനാട് ജില്ലാതല പ്രഖ്യാപനം ഇന്നലെ രാവിലെ വകുപ്പുമന്ത്രി എം.എം മണി കല്‍പ്പറ്റയില്‍ നടത്തിയെങ്കിലും നിരാശയോടെ നാല് വനഗ്രാമങ്ങള്‍. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍പ്പെട്ട ചെട്യാലത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, പുത്തൂര്‍ ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിക്ക് പുറത്തായതിന്റെ വേദനയിലുള്ളത്.
വനത്തിലൂടെ കേബിള്‍ വലിച്ച് കണക്ഷന്‍ നല്‍കുന്നതിനു വനം-വന്യജീവി വകുപ്പ് തടസം നിന്നതാണ് ഈ ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തുന്നതിനു വിഘാതമായത്. കേന്ദ്രാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍ എന്ന ന്യായം പറഞ്ഞാണ് വനഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനു വനം-വന്യജീവി വകുപ്പ് എതിരുനിന്നത്. ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശം വന്നതോടെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി കട്ടപ്പുറത്തായിരിക്കുകയുമാണ്. ചെട്യാലത്തൂരില്‍ 107ഉം മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി എന്നിവിടങ്ങളിലായി 66ഉം വിടുകള്‍ക്കാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഇടം ലഭിക്കാതെപോയത്.
വൈത്തിരി താലൂക്കിലെ പെരിങ്കോട എസ്റ്റേറ്റിലെ 40ഉം ആനപ്പാറ കോളനിയിലെ 26ഉം വീടുകളും സാങ്കേതിക കാരണങ്ങളാല്‍ വൈദ്യുതീകരിച്ചിട്ടില്ല. ലൈന്‍ വലിക്കുന്നതിനു സ്വകാര്യ ഭൂവുടമകളുടെ അനുവാദം ലഭിക്കാത്തതുമൂലം വൈദ്യുതീകരണം നടക്കാത്ത ആറ് വീടുകളും ജില്ലയിലുണ്ട്. വന്യജീവി സങ്കേതത്തിലേതടക്കം 244 വീടുകളാണ് ജില്ലയില്‍ വൈദ്യുതീകരിക്കാന്‍ ബാക്കി. വനത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പങ്കളത്തെ എട്ടും തോല്‍പ്പെട്ടി നാഗമന കാജഗഡിയിലെ 27ഉം മേപ്പാടി പരപ്പന്‍പാറയിലെ എട്ടും ഉള്‍പ്പെട 43 വീടുകളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ വൈദ്യുതിയാണ് ലഭ്യമാക്കിയത്. ചെട്യാലത്തുര്‍, മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി എന്നീ ജനവാസകേന്ദ്രങ്ങള്‍ വൈദ്യുതീകരിക്കുന്നതിനു വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിന് കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ പാലക്കാടുള്ള നോര്‍ത്തേണ്‍ റീജിയണ്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വിട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
വയനാട് വന്യജീവി സങ്കേതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ആളുകള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ വനത്തിനു പുറേത്തേക്ക് മാറാവുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയാണ്. അതേസമയം കെ.എസ്.ഇ.ബിയുടെ അപേക്ഷ വനം-വന്യജീവി വകുപ്പ് നിരാകരിച്ചത് ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചെട്യാലത്തൂരിലെ 107 വീടുകളില്‍ 57ഉം തലമുറകളായി താമസിച്ചുവരുന്ന ആദിവാസികളുടേതാണ്. ചെട്ടി വിഭാഗത്തില്‍പ്പെട്ടവരാണ് വീട്ടുകാരില്‍ കുറെ. വൈദ്യുതിക്കായുള്ള ചെട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പിന് പതിറ്റാണ്ടുകളാണ് പഴക്കം.
വനത്തിലൂടെ ഗ്രാമത്തിലേക്ക് ഓവര്‍ ഹെഡ്(ഒ.എച്ച്) ലൈന്‍ വലിക്കുന്നത് എതിര്‍ത്ത വനം-വന്യജീവി വകുപ്പുതന്നെയാണ് ഭൂഗര്‍ഭ ലൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി എത്തിയപ്പോഴും വനം-വന്യജീവി വകുപ്പ് തടസം നില്‍ക്കുകയായിരുന്നു. നൂല്‍പ്പുഴ പമ്പ്ഹൗസ് പരിസരത്തുനിന്ന് വനാതിര്‍ത്തിവരെ രണ്ടര കിലോമീറ്റര്‍ 11 കെ.വി.ഒ.എച്ച് ലൈനും കാട്ടിലൂടെ 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ഒ.എച്ച് ത്രീഫേസ് ലൈനും ഒരു ട്രാന്‍സ്‌ഫോര്‍മറുമാണ് ചെട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിനു ആവശ്യം. ഇതിനായി 75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയാറാക്കിയത്.
മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചില്‍ അടുത്തടുത്തായാണ് മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി പ്രദേശങ്ങള്‍. നൂല്‍പ്പുഴ നായ്‌ക്കെട്ടി പിലാക്കാവില്‍നിന്നു 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും ഒരു ട്രാന്‍സ്‌ഫോര്‍മറും മൂന്ന് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ത്രീഫേസ് ലൈനുമാണ് വൈദ്യുതീകരണത്തിനു വേണ്ടത്. ഈ ഗ്രാമങ്ങളുട വൈദ്യുതീകരണത്തിനു 50 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയാണ് കെ.എസ്.ഇ.ബി ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 3 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 3 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 3 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 3 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 3 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി