റമദാന് പൊതുമാപ്പ്: നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം
ജിദ്ദ: റമദാന് പ്രമാണിച്ച് സഊദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം.
റമദാന് മാസപ്പിറവി സ്ഥിരീകരിച്ച വെള്ളിയാഴ്ച രാത്രി തന്നെ ജയിലുകളില്‍നിന്ന് തടവുകാരെ വിട്ടയക്കാന്‍ തുടങ്ങി.
വെള്ളിയാഴ്ച രാത്രി മാത്രം വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ നിന്ന് 1,664 തടവുകാരെ പൊതുമാപ്പില്‍ വിട്ടയച്ചതായി ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍അനസി പറഞ്ഞു.
പൊതുമാപ്പിന് അര്‍ഹരായ അവശേഷിക്കുന്ന തടവുകാരെ വിട്ടയക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരുകയാണെന്നും ജയില്‍ വകുപ്പ് മേധാവി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി അല്‍ബാഹ ജയിലില്‍ നിന്ന് 41 തടവുകാരെ പൊതുമാപ്പ് ആനുകൂല്യത്തില്‍ വിട്ടയച്ചതായി അല്‍ബാഹ ജയില്‍ വകുപ്പ് മേധാവി കേണല്‍ മുഈദ് അല്‍ഖഹ്ത്താനി പറഞ്ഞു.
പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ നടപടികള്‍ പൂര്‍ത്തിയാക്കി ദിവസേനയെന്നോണം വിട്ടയക്കും. തായിഫ് ജയിലില്‍ നിന്ന് 42 തടവുകാരെ ആദ്യ ദിവസം വിട്ടയച്ചു. ഹായിലില്‍ നിന്ന് 119 തടവുകാരെയും ജിദ്ദ ജയിലുകളില്‍നിന്ന് 143 തടവുകാരെ വിട്ടയച്ചു. പൊതുമാപ്പ് വ്യവസ്ഥകള്‍ പൂര്‍ണമായവരെ കണ്ടെത്തുന്നതിന് തടവുകാരുടെ ഫയലുകള്‍ പഠിക്കുന്നത് പ്രത്യേക കമ്മിറ്റി തുടരുകയാണെന്ന് ജിദ്ദ ജയില്‍ മേധാവി ബ്രിഗേഡിയര്‍ മാനിഅ് അല്‍ഉതൈബി പറഞ്ഞു.
മക്ക ജയിലില്‍നിന്ന് 135 തടവുകാരെ വെള്ളിയാഴ്ച രാത്രി വിട്ടയച്ചു. അസീര്‍ പ്രവിശ്യയിലെ ജയിലുകളില്‍നിന്ന് 347 തടവുകാര്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങി. റിയാദ് പ്രവിശ്യയിലെ വിവിധ ജയിലുകളില്‍നിന്ന് 280 തടവുകാരെയും മോചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."