എഡര്സനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയുടെ യുവ ഗോള്‍ കീപ്പര്‍ എഡര്സനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗെര്‍ഡിയോള ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരത്തെ ടീമിലെത്തിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെന്‍ഫിക്കയും വിറ്റോറിയ ഗ്യുമാരെസും തമ്മിലുള്ള പോര്‍ച്ചുഗല്‍ പ്രീമിയര്‍ നോക്കൗട്ട് പോരാട്ടത്തിന്റെ ഫൈനല്‍ അവസാനിച്ചാല്‍ താരത്തെ കൈമാറുന്നത് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.
ചരിത്രത്തില്‍ ഒരു ഗോള്‍ കീപ്പര്‍ക്ക് നല്കുന്ന ഏറ്റവും വലിയ തുകക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി എഡര്സനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലക്ഷം യൂറോയ്ക്കാണ് താരത്തെ ടീമിലെത്തിക്കാന്‍ സിറ്റി ഒരുങ്ങുന്നത്. 2001ല്‍ ജിയാന്‍ലൂജി ബുഫണിനെ പാര്‍മയില്‍ നിന്ന് സ്വന്തമാക്കാന്‍ യുവന്റസ് മുടക്കിയ 33 ലക്ഷം യൂറോയാണ് നിലവില്‍ ഒരു ഗോള്‍ കീപ്പര്‍ക്കായി മുടക്കിയ ഏറ്റവും വലിയ തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."