മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളൊന്നിന് 500 രൂപ; പണം സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും
ഭോപ്പാല്‍: അമര്‍ഖണ്ഡില്‍ ഈ മാസം 15 ന്് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെ കൂട്ടിയത് പണം നല്‍കി. ആളൊന്നിന് 500 രൂപ വീതമാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. തുക നല്‍കിയതാകട്ടെ സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കാനെത്തിയത്.
അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത്.
സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബി.ജെ.പി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കണക്കു കാണിച്ചാണ് പണമെടുത്തത്.
നര്‍മ്മദാ നദിയുടെ ഉദ്ഭവ സ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേളനം നടത്തിയതിന് മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. റാലി പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."