HOME
DETAILS

പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി പത്തിന് തുടങ്ങും

  
backup
October 04 2018 | 22:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%a8-7

ചേളാരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും കിടപ്പാടം നഷ്ടപ്പെട്ടവര്‍, തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികള്‍, മദ്‌റസകള്‍ എന്നിവ പുനരുദ്ധാരണം, ദുരന്തത്തിനിരയായവരെ സഹായിക്കല്‍ എന്നിവ ലക്ഷ്യമാക്കി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് ഈ മാസം പത്തിന് തുടക്കമാവും. വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലെ കരിഞ്ചോലമലയിലും സമസ്ത നിര്‍മിക്കുന്ന വീടുകള്‍ക്ക് പത്തിന് തറക്കല്ലിടും.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വസ്തുക്കള്‍ ശേഖരിക്കുന്നതിന് സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി സമിതി ചെയര്‍മാന്‍ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മദ്‌റസ വിദ്യാര്‍ഥികള്‍ മുഖേന 10 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് ഫണ്ട് സമാഹരണം നടത്തും. റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, വി.കെ കുഞ്ഞഹമ്മദാജി ബഹ്‌റൈന്‍ സംസാരിച്ചു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് സ്വാഗതവും മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് കമ്മിറ്റി സമാഹരിച്ച 5 ലക്ഷം രൂപ സുന്നി ജമാഅത്ത് ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദാജി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago