കേസുകളില്‍ സമയ ദൈര്‍ഘ്യമുണ്ടാകാന്‍ കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത: ജസ്റ്റിസ് കെ. സുരേന്ദ്രമേനോന്‍
കുന്നംകുളം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയാണ് കോടതിയകളിലെത്തുന്ന കേസുകളുല്‍ സമയ ദൈര്‍ഘ്യമുണ്ടാകന്‍ കാരണമെന്ന് ഹൈകോടതി ജസ്റ്റിസ് കെ. സുരേന്ദ്ര മേനോന്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളോടെ കുന്നംകുളത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ ഹൈട്ടക്ക് കോടതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
ഒടിഞ്ഞ കസേരകളും പഴകി ദ്രവിച്ച മേശകളുമായണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ബ്രിട്ടീഷുക്കാരുടെ കാലത്തുള്ളതാണ്. കോടതികള്‍ ജനങ്ങള്‍ക്ക് ഏത് സമയത്തും പ്രവേശിക്കാനാകും വിധം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടികിടക്കുന്ന പതിനായിരകണക്കിന് കേസുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കോടതികളുടെ സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് കുടുംബ കോടതി സ്ഥാപിക്കാനുള്ള നീക്കം അടുത്തുതന്നെ പ്രാവര്‍ത്തികമാകും. നിലവില്‍ കുടംബ വിഷയങ്ങളില്‍ തര്‍ക്കം പെരുകുകയും കേസുകള്‍ ക്രമാധീതമായി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.
ഭാര്യ ഭര്‍ത്താക്കന്‍മാര്‍ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മാറിതാമസിച്ചു തുടങ്ങിയാല്‍ തന്നെ നിയമ നടപടികള്‍ ആരംഭിക്കുകയായി. ഇത്തരം കേസുകള്‍ ആദ്യ പരാതിയില്‍ തന്നെ ഒത്തുതീര്‍പ്പുണ്ടാക്കി കുടുംബ ബന്ധങ്ങള്‍ നിനിര്‍ത്താനുള്ള ഉത്തര വാദിത്വം ഏറ്റെടുക്കണമെന്നും ഇത്തരം വേര്‍പിരിഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പശ്ചാത്യ നാടുകളിലെ കണക്കനുസരിച്ച് ക്രിമനലുകളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെഷന്‍സ് ജഡ്ജ് ആനി ജോണ്‍ അധ്യക്ഷയായി. സഹകരണ ടൂറിസം വകുപ്പു മന്ത്രി എ.സി മൊയ്തീന്‍, തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എന്‍ സീത, കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സരിത രവീന്ദ്രന്‍, നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കെ.ടി ബിന്ദു, സുരേഷ് ചന്ദ്രന്‍,ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. സി.ബി രാജീവ്, പ്രിനു പി.വര്‍ക്കി, ടി ചന്ദ്രന്‍നായര്‍, മാത്യു ചാക്കപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."