ബംഗാള്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം
ബംഗാള്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം അധിര്‍ രഞ്ജന്‍ ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ച്ത്. സി.പി.എം പോളിറ്റ് ബ്യൂറോ നേരത്തെ തന്നെ സഖ്യത്തിന് അംഗീകാരം നല്‍കിയിരുന്നു.
'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇന്ന് അംഗീകാരം നല്‍കി', അധിര്‍ ചൗധരി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/adhirrcinc/status/1342028521372147714
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 സീറ്റുകളിലും മാത്രമാണ് വിജയിച്ചത്.
294 സീറ്റുകളാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലുള്ളത്. ബംഗാളില്‍ ഭരണം നിലനിര്‍ത്തുമെന്ന് തൃണമൂല്‍ അവകാശപ്പെടുമ്പോള്‍ ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശവാദം. 2021 മാര്‍ച്ചിലോ ഏപ്രിലോ ആയിരിക്കും തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."