മാസ്‌ക് ധരിക്കൽ അടുത്ത വർഷം പകുതി വരെ തുടരേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് നിയന്ത്രണ വിധേയമാണെങ്കിലും അടുത്ത വർഷം പകുതി വരെയെങ്കിലും നിലവിലേത് പോലെ പ്രതിരോധ പ്രവർത്തനങ്ങളും നടപടികളും തുടരേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. അൽ അറബിയെ ചാനലിന് നലകിയ അഭിമുഖത്തിൽ സഊദി ആരോഗ്യ മന്ത്രാലയ അണ്ടർ സിക്രട്ടറി ഡോ: ഹാനി ജൗഖാദർ ആണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ഉപയോഗിക്കുന്നതടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികൾ അടുത്ത വർഷം പകുതി വരെയെങ്കിലും തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആകെ ജന സംഖ്യയുടെ അമ്പത് മുതൽ അറുപത് ശതമാനം വരെ ആളുകൾക്കെങ്കിലും കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തു കഴിഞ്ഞാലാണ് മാസ്‌ക് ഉപയോഗം നിർത്തുന്നതടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കാൻ പറ്റൂ. ഇത്രയും വലിയ രീതിയിലുള്ള വാക്‌സിൻ വിതരണത്തിനായി അടുത്ത വർഷം ആറു മാസം സമയമെങ്കിലും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സഊദി ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണമാണ് നടക്കുന്നത്. കൊവിഡിനെതിരെയുള്ള സഊദി നടത്തുന്ന വാക്‌സിൻ വിതരണം ലോകത്തെ തന്നെ ഏറ്റവും വലിയ കാംപയിനാണ്. ഇത്ര വിശാലമായ വാക്‌സിൻ വിതരണത്തിന് ഇതിനു മുമ്പ് ഒരു രാജ്യത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."