HOME
DETAILS

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: പ്രതി കൊലക്കേസിലും ഉള്‍പ്പെട്ടു; മൊഴിയില്‍ വൈരുധ്യം

  
backup
May 28, 2017 | 8:20 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%99%e0%b5%8d-2

 

മലപ്പുറം: ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരേയാണ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതെന്നു സംഭവത്തില്‍ പിടിയിലായ പ്രതി മോഹനകുമാര്‍ (37) പൊലിസിനു മൊഴി നല്‍കി. നാലുമാസം മുന്‍പു വാണിയമ്പലത്തുള്ള ബാണാപുരം ദേവീ ക്ഷേത്രത്തില്‍ കയറി കരിങ്കല്ലുപയോഗിച്ചു ശ്രീകോവില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി ഫയലുകള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, നേരത്തേ തന്റെ പേരടക്കം പൊലിസിനോടു മറച്ചുവച്ച ഇയാളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു പ്രവേശിച്ചു നാശനഷ്ടങ്ങള്‍ വരുത്തിയ പ്രതി ആദ്യം പറഞ്ഞ കാര്യങ്ങള്‍ കളവായിരുന്നെന്നും കൂടുതല്‍ ചോദ്യം ചെയ്യലോടെ കാര്യങ്ങള്‍ വ്യക്തമായതായും ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ അറിയിച്ചു. തെങ്ങുവിള വീട്ടില്‍ പുല്ലയി കിളിമാനൂര്‍ സ്വദേശിയാണ് പ്രതി എസ്.എസ് മോഹനമകുമാര്‍. എന്നാല്‍, പിടിയിലായ ഉടനെ തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് എന്നാണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മോഹനകുമാര്‍.
പൊലിസുകാരനെ അക്രമിച്ച കേസില്‍ ആറു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2006ല്‍ കിളിമാനൂരില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ തള്ളിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസ് തെളിയിക്കപ്പെടാതെ കിടക്കുകയാണെന്നും പൊലിസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂരിലാണ് നിലവില്‍ ഇയാള്‍ താമസിക്കുന്നത്. നാട്ടുകാരും പൊലിസും ജാഗ്രതയോടെനിന്നതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. സംഭവത്തെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. എന്നാല്‍, പ്രതിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് ഇതിനകംതന്നെ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഇയാള്‍ സംഘ്പരിവാര്‍ അനുഭാവിയാണെന്നും സംശയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago