നന്മ മലപ്പുറം ജില്ലാ സമ്മേളനം നടന്നു
നിലമ്പൂര്‍: മലയാള കലാകാരന്മാരുടെസംഘടനയായ നന്മയുടെ ജില്ലാസമ്മേളനം നിലമ്പൂരില്‍ നടന്നു. രാവിലെ കഥകളി പദകച്ചേരിയോടെ ഒരുദിവസം നീണ്ടുനിന്ന പരിപാടികള്‍ക്കു തുടക്കമായത്. എ.പി അനില്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി വാസു അധ്യക്ഷനായി.
മേഖലാ സെക്രട്ടറി വി. സജിത്ത് പൂക്കോട്ടുംപാടം, ജില്ലാ സെക്രട്ടറി മുഹമ്മദ് മംഗലശ്ശേരി, വി .കെ ഭാസ്കരന്, മാധവന് കുന്നത്തറ എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്കു നടന്ന സര്‍ഗ വനിതാ സമ്മേളനം നഗരസഭാ ചെയര്പേഴ്സന് പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ ആയിഷ മുഖ്യപ്രഭാഷണം നടത്തി. ഗീതകുമാര്‍ ചുങ്കത്തറ അധ്യക്ഷയായി. വൈകുന്നേരം ജില്ലയിലെ കലാകാരന്മാര് അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. തുടര്‍ന്നു നടന്ന സാംസ്കാരിക സന്ധ്യ പി.വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ സുരേഷ് അധ്യക്ഷനായി. ആര്യാടന് ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.
സര്‍ഗ വനിതാ സംസ്ഥാന പ്രസിഡന്റും സിനിമാ താരവുമായ രമാദേവിയെയും വിവിധ പുരസ്കാരങ്ങള്‍ നേടിയ സര്‍ഗ പ്രതിഭകളേയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭാ വൈസ് ചെയര്മാന് പി.വി ഹംസ, കൗണ്‍സിലര്‍മാരായ എ.ഗോപിനാഥ്, എന്‍.വേലുക്കുട്ടി, പി.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."