കാവനൂര്‍ മജ്മഅ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസി, കെ.എ റഹ്മാന്‍ ഫൈസി ജന. സെക്രട്ടറി
കാവനൂര്‍: മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്‌സിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്), ഒ.പി കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍, സയ്യിദ്. കെ.ടി തങ്ങള്‍ കാവനൂര്‍, എം.കെ അബ്ദുറഹ്മാന്‍ ഹാജി ചെങ്ങര, ടി.ടി മുഹമ്മദ് മൗലവി കാവനൂര്‍, ടി.കെ അബ്ദു ഹാജി പുത്തലം, അറക്കല്‍ അബ്ദുറസാഖ് ദാരിമി പൂക്കോട്ട് ചോല (വൈ.പ്രസി), കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ (ജന. സെക്ര), സി.എം കുട്ടി സഖാഫി വെള്ളേരി, ടി. ചെറിയാപ്പുഹാജി വാക്കാലൂര്‍, വൈ.പി മാനുട്ടി ഹാജി വടക്കുംമുറി, ടി.കെ അലി മാസ്റ്റര്‍ മിഡില്‍വാലി, കെ.കെ ഹുസൈന്‍കുട്ടി ഹാജി കാവനൂര്‍ (ജോ. സെക്രട്ട), എം.പി.എം ശരീഫ് കുരിക്കള്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
2018 ജനുവരി ആദ്യവാരത്തില്‍ 20ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനം നടത്താന്‍ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മജ്മഅ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി സി.എം കുട്ടി സഖാഫി വെള്ളേരി ത്രിവര്‍ഷ കര്‍മ പദ്ധതിയും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."