തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 1.7 കോടി
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 1.7 കോടി രൂപ വകയിരുത്തിയതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു. 2018-19 വര്‍ഷത്തെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ റാട്ടകുന്ന് പുല്ലുമല റോഡ്, നാലേക്ര പൂലോട് റോഡ്, ഹരിതഗിരി വി.ടി മുക്ക് റോഡ്, അറക്കല്‍പടി മേരിലാന്‍ഡ് റോഡ് എന്നിവക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്ന് ഈയാറ്റില്‍ ഈരൂട് ബൈപ്പാസ് റോഡ്, ചൂരമുണ്ട തൊഴിലാളികുന്ന് റോഡ് എന്നിവക്ക് നാല് ലക്ഷം രൂപയും മുറമ്പാത്തികാരുവാറപടി റോഡ്, വലിയകൊല്ലി മാവിന്‍ചുവട് മുള്ളുപാറ റോഡ് എന്നിവക്ക് മൂന്ന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണന്താനംപടി പാറത്തോട് റോഡ്, പേണ്ടാനത്ത്പടി കാടോത്തിമല റോഡ്, ചവലപ്പാറകരിയാത്തന്‍കുഴി റോഡ്, പുന്നക്കല്‍ താന്നപ്പനാല്‍ റോഡ് എന്നിവക്കായി നാല് ലക്ഷം രൂപ വീതവും അനുവദിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അമ്പലംകുന്ന് കുരിശുമല റോഡ്,എസ്റ്റേറ്റ്പട്ടോത്ത് റോഡ് എന്നിവക്കും നാല് ലക്ഷം രൂപ വീതം അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പറമ്പ് ഓടംപിലാക്കല്‍ റോഡില്‍ കലുങ്ക് നിര്‍മിക്കുന്നതിനായി ഏഴ് ലക്ഷം രൂപയും പാറത്തോട് സാംസ്‌കാരിക നിലയ കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മുക്കം മുനിസിപ്പാലിറ്റിയില്‍ തെച്യാട് അരുവിപ്പുറം റോഡിന് 2.5 ലക്ഷം രൂപയും പാറാട്ടുപറമ്പ് പുത്തൂര്‍പറ്റ റോഡിന് രണ്ട് ലക്ഷം രൂപയും ചെറുകാട്ടുകുന്ന് കുടിവെള്ള പദ്ധതിക്ക് മുന്ന് ലക്ഷം രൂപയും മുക്കം സി.എച്ച്.സി പമ്പ് ഹൗസ് കെട്ടിട നിര്‍മാണത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വടക്കയില്‍ കക്കടവത്ത് ക്ഷേത്രം റോഡ് സൈഡ് കെട്ടല്‍ പ്രവൃത്തിക്കായി അഞ്ച് ലക്ഷം, ചെരിക്കലോട് വെങ്ങളംപൊയില്‍ റോഡിന് അഞ്ച് ലക്ഷം, മാമ്പാലം വാഴക്കുഴി റോഡിന് മൂന്ന് ലക്ഷം എന്നിങ്ങനേയും അനുവദിച്ചിട്ടുണ്ട്.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചാലില്‍ റോഡ് നിര്‍മാണത്തിന് 2.5 ലക്ഷം രൂപയും കുണ്ടാണികാവ് ശ്മശാനം റോഡിന് 2.5 ലക്ഷം രൂപയും മുത്തോട് മണ്ണാത്തിപ്പാറ റോഡിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദേവസ്വംകാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും മണ്ഡലത്തിലെ 10 വില്ലേജ് ഓഫിസുകളില്‍ ലാപ്‌ടോപ്പ് നല്‍കുന്നതിനായി 3.33 ലക്ഷം രൂപയും അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി തുടങ്ങുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."