HOME
DETAILS

സംഭരണം നിര്‍ത്തി: കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
May 28 2017 | 21:05 PM

%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0-%e0%b4%95%e0%b4%b0%e0%b5%8d

 

ആലക്കോട്: കൃഷിഭവന്‍ മുഖേനയുള്ള നാളികേര സംഭരണം നിര്‍ത്തലാക്കിയതോടെ കേര കര്‍ഷകര്‍ ദുരിതത്തില്‍. പൊതു മാര്‍ക്കറ്റില്‍ നാളികേരത്തിന്റെ വില താഴ്ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
ഒരു കിലോ നാളികേരത്തിന് 32 രൂപ നിരക്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൃഷിഭവന്‍ മുഖേന നാളികേരം സംഭരിച്ചിരുന്നു. പൊതു മാര്‍ക്കറ്റില്‍ ഇരുപതു രൂപ ഉണ്ടായിരുന്ന സമയത്ത് സര്‍ക്കാരിന്റെ നടപടി കേര കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കി വച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥാനം ഒഴിഞ്ഞത്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുടിശ്ശിക ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക കൊടുത്തു തീര്‍ത്തെങ്കിലും കഴിഞ്ഞ ഒക്ടോബറോടെ സംഭരണം നിര്‍ത്തലാക്കി. സംഭരണത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പുതിയ സര്‍ക്കാര്‍ പിരിച്ചു വിടുകയും ചെയ്തതോടെ സംഭരണമെന്ന പ്രതീഷ അസ്തമിച്ചു.
പൊതു മാര്‍ക്കറ്റില്‍ വില കൂടിയതാണ് സംഭരണം നിര്‍ത്താന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സംഭരണം നിലച്ചതോടെ പൊതു മാര്‍ക്കറ്റിലെ വില കിലോയ്ക്ക് 29 രൂപ എന്ന നിരക്കിലേക്ക് ഒതുങ്ങി. റബറിന്റെ വിലത്തകര്‍ച്ച ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു നാളികേര സംഭരണം. കടക്കെണിയില്‍ പെട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെടുന്നവര്‍ക്ക് നാളികേര സംഭരണത്തിലൂടെയെങ്കിലും ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago