വിദ്യാലയ പുനര്‍നിര്‍മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും: മന്ത്രി
കോഴിക്കോട്: അടുത്ത വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ പ്രവേശനോത്സവം നടത്താനാകുന്ന തരത്തില്‍ സ്‌കൂളുകളുടെ പുനര്‍നിര്‍മാണമാണു ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. 141 സ്‌കൂളുകളാണു പൂര്‍ണമായും തകര്‍ച്ച നേരിട്ട ലിസ്റ്റിലുള്ളത്. നവംബര്‍ 30നകം മുഴുവന്‍ സ്‌കൂളുകളും അക്കാദമിക് മാസ്റ്റര്‍പ്ലാനും ആക്ഷന്‍ പ്ലാനും തയാറാക്കി സമര്‍പ്പിക്കണം. മൂന്നു വര്‍ഷത്തിനിടയില്‍ എല്ലാ മണ്ഡലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പഠനത്തിനു സൗകര്യം ഒരുക്കി സ്വിമ്മിങ് പൂളുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസില്‍ നടന്ന വിദ്യാഭ്യാസ മേഖലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയ പുനര്‍നിര്‍മാണത്തിനു ജില്ല തിരിച്ച് മാസ്റ്റര്‍പ്ലാന്‍ വേണം. അതിനു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. നിരവധി സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തണം. സാമ്പത്തിക പിന്തുണ മാത്രമല്ല മാനസിക പിന്തുണകൂടി ലഭിക്കുമെന്നത് പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായകമാകും. ഡിസംബറോടെ അക്കാദമിക് പരിപാടികള്‍ പൂര്‍ത്തിയാക്കി പഠനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കണം. ഇനി പുനര്‍നിര്‍മാണത്തിലും വിദ്യാഭ്യാസ വകുപ്പ് പങ്കാളികളാകണം. വെള്ളം കയറി ഉപയോഗ ശൂന്യമായ കംപ്യൂട്ടറുകള്‍ നന്നാക്കുന്ന കാര്യം അതതു കമ്പനികള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെണ്ടന്നും തകര്‍ന്ന കംപ്യൂട്ടറുകള്‍ക്കു പകരം പുതിയവ ഒരു മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."