മുസ്‌ലിമായതിനാല്‍ മേലധികാരികള്‍ പീഡിപ്പിക്കുന്നു, ശമ്പളം തടഞ്ഞുവെക്കുന്നു, ജോലി രാജിവെപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു, നജീബിന്റെ അവസ്ഥ തനിക്കും വരാമെന്ന് ജെ.എന്‍.യു അധ്യാപിക
ന്യൂഡല്‍ഹി: മുസ്ലിമായതിനാല്‍ മേലധികാരികളുടെ മാനസിക പീഡനത്തിനിരയാകുന്നുവെന്ന ജെ.എന്‍.യു അധ്യാപികയുടെ പരാതിയില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നോട്ടിസയച്ചു. സര്‍വകലാശാലയിലെ സെന്റര്‍ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസിവ് പോളിസിയിലെ അസിസ്റ്റന്റ് പ്രഫസര്‍ റോസിന നസീറാണ് പരാതിക്കാരി. വൈസ് ചാന്‍സ്്‌ലര്‍ മാമിദാല ജഗദീഷ് കുമാര്‍, സെന്റര്‍ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസിവ് പോളിസി ചെയര്‍പേഴ്‌സണ്‍ യാഗതി ചിന്നറാവു എന്നിവര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്നെ മാനസികമായി പീഡിപ്പിച്ച് ജോലി രാജിവയ്പ്പിക്കാന്‍ ഇരുവരും ശ്രമിക്കുകയാണെന്നും കുട്ടികളുടെ ഭാവിയെക്കുറിച്ച് തനിക്ക് പേടിയുണ്ടെന്നു അധ്യാപിക പരാതിയില്‍ ചൂണ്ടിക്കാട്ടി. പീഡനം കാരണം ആത്മഹത്യയുടെ വക്കിലാണ് താനുള്ളത്. കാണാതായ നജീബിന്റെ അവസ്ഥ തന്റെ മക്കള്‍ക്കും വരാമെന്നും ഭര്‍ത്താവിനൊപ്പം കാംപസില്‍ താമസിക്കുന്ന അധ്യാപിക പറയുന്നു.
ജെ.എന്‍.യുവില്‍ എത്തും മുന്‍പ് ഹൈദരാബാദ് സര്‍വകലാശാലയിലെ സ്ഥിരം ഫാക്കല്‍റ്റി അംഗമായാണ് ജോലി ചെയ്തിരുന്നത്. 2013ല്‍ ജെ.എന്‍.യുവില്‍ എത്തിയെങ്കിലും 2017 മാര്‍ച്ച് മുതലാണ് പീഡനം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. അന്ന് മുതല്‍ തനിക്ക് ശമ്പളം തരുന്നത് സര്‍വകലാശാല നിര്‍ത്തിവച്ചു. പലതവണ ശമ്പളം കിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മുസ്്‌ലിമായതിനാലാണ് പീഡനമെല്ലാമുണ്ടാകുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, യു.ജി.സിയുടെ പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക ഇവിടെ എത്തിയതെന്നും അവര്‍ സര്‍വകലാശാലയിലെ സ്ഥിരം ജീവനക്കാരിയല്ലെന്നുമാണ് അധികൃതരുടെ വാദം. യു.ജി.സി തരാത്തത് കൊണ്ടാണ് ശമ്പളം കൊടുക്കാതിരുന്നത്. ഇപ്പോള്‍ യു.ജി.സി തന്നതിനാല്‍ ശമ്പളം കൊടുത്തുവെന്നുമാണ് അധികൃതര്‍ വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."