തീരമേഖലയില്‍ 1000 കോടിയുടെ പുനര്‍നിര്‍മാണം നടത്തും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ തീരമേഖലയെ വീണ്ടെടുക്കാനായി ആയിരം കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോസ്റ്റല്‍ അര്‍ബന്‍ ബാങ്ക് സംഭാവന ചെയ്ത 17 ലക്ഷം രൂപ സ്വീകരിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ബാങ്കിന്റെ ലാഭവിഹിതവും ജീവനക്കാരുടേയും ചെയര്‍മാന്റെയും വേതനവും ഉള്‍പ്പെടുന്നതാണ് ഈ തുക.
മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോസ്റ്റല്‍ ബാങ്കുകളുടെ വായ്പാ തിരിച്ചടവ് ബാധ്യത ക്രമീകരിക്കുന്നത് പരിഗണിക്കും. പ്രളയത്തില്‍ 18000 ലധികം വീടുകളാണ് തകര്‍ന്നത്. ഡിസംബറിനകം പകരം വീടുകള്‍ നിര്‍മിച്ച് കൈമാറാനാണ് ശ്രമിക്കുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് വീടുകളാണ് അതിവേഗം പൂര്‍ത്തിയാക്കുക. ഇതിന് 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പരമാവധി ആളുകളുടെ സംഭാവന പ്രതീക്ഷിക്കുന്നു.
ബാങ്ക് ചെയര്‍മാന്‍ എച്ച്. ബെയ്‌സില്‍ ലാല്‍ ഹ്യുബര്‍ട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഡോ. ജോണ്‍ ഷിബു, ഭരണസമിതി അംഗം ജോര്‍ജ്ജ് ഡി. കാട്ടില്‍, ജനറല്‍ മാനേജര്‍ എ.ആര്‍. ഷൈലമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."