HOME
DETAILS
MAL
കാട്ടുചെടികള്‍ പടര്‍ന്നു പിടിച്ചത് വൈദ്യുതി കാലുകള്‍ക്ക് ഭീഷണിയാകുന്നു
backup
October 05 2018 | 06:10 AM
അന്തിക്കാട്: വൈദ്യുത പോസ്റ്റില്‍ കാട്ടുചെടികള്‍ പടര്‍ന്നു പിടിക്കുന്നത് അപകട ഭീഷണിയായി.
അഞ്ചങ്ങാടികാരമുക്ക് റോഡിലെ വൈദ്യത പോസ്റ്റുകളിലാണ് വ്യാപകമായി കാട്ടുവള്ളികള്‍ പടര്‍ന്നു പിടിച്ചിട്ടുള്ളത്. ഇതു മൂലം സമീപവാസികള്‍ ഏറെ ഭീഷണിയിലാണ്.
കാട്ടുചെടിയില്‍ തൊട്ടാല്‍ ഷോക്കേല്ക്കാനുള്ള സാധ്യത ഏറെയാണ്. ഇതു മൂലം പ്രദേശത്ത് വോള്‍ട്ടേജ് കുറവും ഇടക്കിടയ്ക്ക് വൈദ്യുതി പോകുന്നതും പതിവായിട്ടുണ്ട്.
സ്കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദിവസവും പോകുന്ന റോഡിലെ വൈദ്യുതപോസ്റ്റുകളിലാണ് കാട്ടുചെടികള്‍ പടര്‍ന്നു പിടിച്ചിട്ടുള്ളതെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അപകട ഭീഷണിയായ കാട്ടുചെടികള്‍ ഉടന്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."