HOME
DETAILS
MAL
സംയോജിത കൃഷിക്കു ധനസഹായം
backup
July 30 2016 | 23:07 PM
കണ്ണൂര്‍: ജലകൃഷി വികസന ഏജന്‍സി, കേരള(അഡാക്ക്) ജില്ലയില്‍ നടപ്പാക്കുന്ന കൈപ്പാട് സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരടങ്ങിയ അഞ്ചുപേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കോ സ്വയംസഹായ സംഘങ്ങള്‍ക്കോ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. ഓരോ ഗ്രൂപ്പും അഞ്ചു ഹെക്ടറില്‍ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. അപേക്ഷാഫോമുകള്‍ അഡാക്കിന്റെ എരഞ്ഞോളി ഫിഷ് ഫാമില്‍ നിന്നു ലഭിക്കും. ഫോണ്‍: 0490 2354073.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."