ജില്ലയില്‍ 1874735 വോട്ടര്‍മാര്‍
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ ആകെ 1874735 വോട്ടര്‍മാര്‍. ഈമാസം ഒന്നിനാണു കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയത്. ജില്ലയില്‍ സ്ത്രീ വോട്ടര്‍മാരാണു കൂടുതല്‍. 1002177 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 872558 പുരുഷ വോട്ടര്‍മാരാണു പട്ടികയിലുള്ളത്. നിലവിലുള്ള പട്ടികയില്‍ ആക്ഷേപമോ തിരുത്തുലകളോ വരുത്താന്‍ ംംം. ി്‌ുെ.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതിനു നവംബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ജനുവരി നാലിനാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. എന്നാല്‍ സാധാരണ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രികാ സമര്‍പ്പണ തിയതി വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനോ തിരുത്തല്‍ വരുത്താനോ അവസരം നല്‍കാറുണ്ട്.
തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ സജ്ജം
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ജില്ലയില്‍ സജ്ജമായി. ജില്ലയില്‍ 1857 ബൂത്തുകളില്‍ എത്തിക്കാനുള്ള വോട്ടിങ് മെഷീനാണു തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ സജ്ജമായത്. ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡില്‍ നിന്നാണു ജില്ലയില്‍ വോട്ടിങ് മെഷീന്‍ എത്തിയത്. 4811 ബാലറ്റ് യൂനിറ്റും 3120 കണ്‍ട്രോള്‍ യൂനിറ്റും 2600 വിവിപാറ്റ് യൂനിറ്റുമാണു ജില്ലയില്‍ എത്തിയത്. 2500ഓളം വോട്ടിങ് മെഷീനുകളാണു ജില്ലയില്‍ ആവശ്യം. എന്നാല്‍ 40 ശതമാനം വോട്ടിങ് മെഷീനുകള്‍ അധികമായി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇത് ആവശ്യമുള്ള മറ്റു ജില്ലകളിലേക്കു നല്‍കുമെന്നു കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ജില്ലയില്‍ എത്തിയ വിവിപാറ്റ് മെഷീനുകളില്‍ 2504 എണ്ണം പ്രവര്‍ത്തന ക്ഷമമാണ്. ബാക്കിയുള്ള ഹൈദരാബാദിലേക്കു തിരിച്ചയക്കും. ജില്ലയില്‍ ഇക്കുറി 80 ബൂത്തുകള്‍ വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."