സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പ് ; വിളയൂരില്‍ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം
കൊപ്പം: രോഗ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനമാക്കുന്നതിന്ന് വേണ്ടി പരിപാടികള്‍ ആവിഷ്കരിക്കാന്‍ വിളയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു.
ജന പ്രതിനിധികള്‍, മഹല്ല് കമ്മിറ്റികള്‍, അധ്യാപന്, ആരോഗ്യപ്രവര്‍ത്തകര്‍, അംഗണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്കി.
വിദ്യാലയങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ കുത്തിവെപ്പ് വിവരങ്ങള്‍ ശേഖരിക്കും. നോട്ടീസ്, ക്ലാസ്, പി ടി എ യോഗങ്ങള്‍, പള്ളികള്‍, മദ്രസകള്‍ എന്നിവ വഴി ബോധവത്കരണം നടത്തും. വിവിധ വകുപ്പുകളുടെ യോഗത്തില്‍ വിളയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നീലടി സുധാകരന് അധ്യക്ഷനായി. എ.കെ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫിസര്‍ മൊയ്തീന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ടി മുഹമ്മദ്, ജനപ്രതിനിധികളായ ഹുസൈന്, പാലൊളി അബ്ദുറഹ്മാന്, ചൈതന്യ, ഹംദ നൗഫല്‍, ഉഷ ടീച്ചര്‍, ഡോ. നീതു, ഗോവിന്ദന്‍കുട്ടി, പ്രസന്നന്, കോയാമു വള്ളിക്കുന്നത്ത്, സുന്ദരി, ലത, ഷഫീഖ്, അശോകന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."