എസ്.പി.സി നാലാംവാര്ഷികാഘോഷം ഉദ്ഘാടനം ചെയ്തു
പുതുക്കോട്: സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റിന്റെ നാലാം വാര്‍ഷികാഘോഷവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ ഇസ്മയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ എസ്.പി.സി കേഡറ്റുകളെ ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി കെ.എല്‍ രാധാകൃഷ്ണന് ആദരിച്ചു.
കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി രെജിമോന്‍, സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംരക്ഷണ സമിതി ചെയര്മാന് എ.കെ സെയ്തു മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, ആലത്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സുലോചന, ബ്ലോക്ക് അംഗം രജിത മണികണ്ഠന്, പുതുക്കോട് പഞ്ചായത്ത് അംഗം രജനി മുകുന്ദന്, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ എസ്.ഐ ബി ഷാജിമോന്‍, ഹെയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര് ലതിക, സ്കൂള്‍ പ്രധാനാധ്യാപിക എല്‍സമ്മ ജോണ്‍ സംസാരിച്ചു. ചടങ്ങില്‍ പാലിയേറ്റീവ് യൂനിറ്റിനുള്ള ഉപകരണ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."