HOME
DETAILS

സ്‌കോളര്‍ഷിപ്പ് അപേക്ഷയ്ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; രക്ഷിതാക്കള്‍ ദുരിതത്തില്‍

  
backup
December 28 2020 | 06:12 AM

654234527854210875210-2

എടച്ചേരി ( കോഴിക്കോട്): മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ആയിരക്കണക്കിന് രക്ഷിതാക്കളെ ദുരിതത്തിലാക്കി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടയിലും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചു വരുന്ന സ്‌കോളര്‍ഷിപ്പ് നഷ്ടമാകരുതെന്ന് കരുതി ഏറെ പ്രയാസപ്പെട്ട് പല രക്ഷിതാക്കളും മാസങ്ങള്‍ക്ക് മുന്‍പ് ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതിന്റെ രേഖ സ്‌കൂളിലെത്തിച്ചിരുന്നു.

എന്നാല്‍ അപേക്ഷകളുടെ സൂക്ഷ്മപരിശോധനകള്‍ നടത്തി സ്‌കൂള്‍ അധികൃതര്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയതിനു ശേഷം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ് രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്. ഇനി വരുമാന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായി രക്ഷിതാക്കള്‍ക്ക് വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരും. മുന്‍വര്‍ഷത്തെക്കാള്‍ അപേക്ഷകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായതു ഉയര്‍ന്ന വരുമാനമുള്ളവരുടെ കുട്ടികളും സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുണ്ടാകാമെന്നതിനാലാണെന്നും അതിനാല്‍ അപേക്ഷകള്‍ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.

2020-21 വര്‍ഷം സ്‌കൂള്‍ അധികൃതര്‍ വെരിഫൈ ചെയ്ത മുഴുവന്‍ അപേക്ഷകളും ഇങ്ങനെ പുന:പരിശോധനയ്ക്കായി ഓണ്‍ലൈന്‍ വഴി അതതു സ്‌കൂളിലേക്ക് തിരിച്ചയ്ക്കും. ഇങ്ങനെ അയക്കുന്ന അപേക്ഷകള്‍ വീണ്ടും പരിശോധിച്ച് അപാകതകള്‍ കാണുന്ന പക്ഷം റിജക്ട് ചെയ്യണമെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന പക്ഷം രക്ഷിതാക്കളില്‍ നിന്നുള്ള ചോദ്യത്തിനും സ്‌കൂള്‍ അധികൃതര്‍ മറുപടി പറയേണ്ടി വരും .മുന്‍വര്‍ഷങ്ങളില്‍ അപേക്ഷയോടൊപ്പം രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. ഈ അധ്യയന വര്‍ഷവും അപേക്ഷ ക്ഷണിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല .ഇതു കാരണം രക്ഷിതാക്കള്‍ പഴയപടിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 20 നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുതിയ ഉത്തരവിറക്കുന്നത്.

അപേക്ഷിച്ച മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് എന്നിവ നിര്‍ബന്ധമായും വാങ്ങി വെക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അപേക്ഷ നല്‍കുന്ന സമയത്ത് രക്ഷിതാക്കളില്‍ പലരും തങ്ങളുടെ റേഷന്‍ കാര്‍ഡിലെ വരുമാനമാണ് കാണിച്ചിരിക്കുന്നത്. ഇനി വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാനം നേരത്തെ കാണിച്ച വരുമാനവുമായി പൊരുത്തപ്പെടുന്നതാകില്ല. പുതിയ ഉത്തരവ് നടപ്പാക്കുന്നതിലൂടെ ഫലത്തില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിന് കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago