HOME
DETAILS

നജ്മല്‍ ബാബുവിന്റെ അവസ്ഥ നാളെ ഞങ്ങള്‍ക്കും വരില്ലേ...

  
backup
October 05 2018 | 19:10 PM

%e0%b4%a8%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5

 

കോഴിക്കോട്: മുന്‍ നക്‌സല്‍ നേതാവ് നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് ബന്ധുക്കള്‍ കാണിച്ച അനീതിക്കെതിരേ പ്രതിഷേധം വ്യാപകമാകുമ്പോള്‍ അടുത്ത കാലത്ത് ഇസ്‌ലാം സ്വീകരിച്ചവര്‍ക്കിടയിലും ആശങ്ക കനക്കുന്നു. നാളെ ഞങ്ങളെപ്പോലുള്ളവരുടെ മയ്യിത്തിനോടും സമൂഹവും സമുദായവും ഇതുതന്നെയല്ലേ കാണിക്കുക എന്നാണവര്‍ ചോദിക്കുന്നത്. 2008 ല്‍ ഇസ്‌ലാം മതം സ്വീകരിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അസ്മ നസ്‌റീന്‍, പെരുമ്പാവൂരിലെ ഈസ എന്നിവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇതേ ചോദ്യവുമായി നിരവധിപേര്‍ പലയിടത്തുമുണ്ടെന്നും അവര്‍ മുന്നറിയിപ്പ് തരുന്നു. ഈ ചോദ്യം നേരത്തെയുണ്ടെങ്കിലും മനസില്‍ ഭീതി ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണെന്ന് അസ്മ നസ്‌റീന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇന്നലെ സൈമണ്‍ മാസ്റ്റര്‍, ഇന്ന് നജ്മല്‍ബാബു, നാളെയത് താന്‍ ആകില്ലേയെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. 'ഞാന്‍ ഒന്ന് വീണാല്‍, എന്റെ മയ്യിത്ത് എങ്കിലും കിട്ടിയാല്‍ മതി എന്ന് കാത്തിരിക്കുന്നവര്‍ ഉണ്ട്. എന്റെ മക്കളെ കൈയടക്കുകയാണവരുടെ ഉദ്ദേശം. അവരെയാണ് ഞാന്‍ ഭയപ്പെടുന്നത്' - അസ്മ നസ്‌റീന്‍ പറഞ്ഞു. മൂന്ന് മക്കളാണ് അസ്മ നസ്‌റീനുള്ളത്. രണ്ട് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും. അവരുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് തനിക്ക് ഭയമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മക്കളെയും മയ്യിത്തിനെയും അവഹേളിക്കാന്‍ വിട്ടുകൊടുത്താല്‍ വിശ്വാസി സമൂഹത്തോട് പരലോകത്ത് വച്ച് അല്ലാഹുവിനെ സാക്ഷിനിര്‍ത്തി താന്‍ നീതി ചോദിക്കുമെന്ന് എഫ്.ബി പോസ്റ്റിലും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നേരത്തെ സമാനമായ സൈമണ്‍ മാസ്റ്റര്‍ സംഭവത്തിലും രംഗത്തു വന്നവരാണ് അസ്മ നസ്‌റീനും ഈസയും. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നതും പെരുമ്പാവൂരിലെ ഈസയായിരുന്നു. താന്‍ ജീവിച്ചുപോന്നതും വിശ്വസിച്ചുപോയതുമായ ആചാരനുഷ്ഠാനപ്രകാരം മൃതശരീരം സംസ്‌കരിക്കുകയെന്നത് ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ ലഭിക്കേണ്ട അവസാനത്തെ അവകാശമാണ്. എന്നാല്‍ ആ ആഗ്രഹം സാധിച്ചുകൊടുക്കാത്തത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ പുനരധിവാസ പ്രശ്‌നങ്ങളില്‍ ഗൗരവപൂര്‍വം സമുദായം ഇടപെടുന്നില്ലെന്ന പരാതിയും ഇത്തരക്കാര്‍ക്കുണ്ട്. 'ഭൗതിക സാഹചര്യങ്ങള്‍ മാത്രം മെച്ചപ്പെട്ടാല്‍ പോര. അവര്‍ ഉപേക്ഷിച്ചുവന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചുകൊടുക്കുക്കാനാണ് കൂടുതലായും ശ്രമിക്കേണ്ടത്'. തന്റെ ആത്മകഥയായ 'സത്യത്തിലേക്ക് എന്റെ ജീവിതയാത്ര' അസ്മ നസ്‌റീന്‍ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ പറഞ്ഞാണ്.
നജ്മല്‍ ബാബുവിന്റേത് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാകണം. ഇനി മറ്റൊരാള്‍ക്ക് ഈ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും പുതിയ കൂട്ടായ്മക്ക് രൂപം നല്‍കുമെന്നും അസ്മ നസ്‌റീന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago