കാലാവസ്ഥാ മുന്നറിയിപ്പ്: തീരദേശം ഭീതിയില്‍
വിഴിഞ്ഞം: ഓഖിക്ക് സമാനമായ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലിലിറങ്ങരുതെന്നും കനത്ത ജാഗ്രത പാലിക്കണമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശം ഭീതിയില്‍. ഇനിയും മടങ്ങിയെത്താത്ത വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ നേവിയുടെ കപ്പലും ഡോണിയര്‍ വിമാനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. സന്ദേശങ്ങള്‍ എത്താത്ത ഉള്‍ക്കടലിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് സേനാ വിഭാഗമെത്തിയത്.
വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് പരമാവധി ആള്‍ക്കാരില്‍ എത്തിയെന്ന വിശ്വാസത്തിലാണ് അധികൃതര്‍. ജാഗ്രതാ നിര്‍ദേശം വന്നതോടെ വിഴിഞ്ഞം തുറമുഖം ഇന്നലെമുതല്‍ വിജനമാണ്. തിങ്കളാഴ്ചവരെ തുറ നിശ്ചലമായിരിക്കുമെന്ന് വിഴിഞ്ഞം ഇടവകയും അറിയിച്ചു. എന്നാല്‍ ഉള്‍ക്കടലില്‍ വലവിരിക്കാന്‍ പോയ ചില മത്സ്യത്തൊഴിലാളികള്‍ക്ക് ഇനിയും മുന്നറിയിപ്പു സന്ദേശം ലഭിക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയും തീരദേശത്തുള്ളവര്‍ക്കുണ്ട്.
തമിഴ്‌നാട് അതിര്‍ത്തിയായ തൂത്തുരില്‍നിന്ന് മംഗലാപുരം വഴി ഉള്‍ക്കടലിലേക്ക് പുറപ്പെട്ട പതിനൊന്നംഗ സംഘത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതരും പറയുന്നു. ഇവര്‍ എവിടെയാണെന്ന വിവരവും ലഭിച്ചിട്ടില്ലെന്നാണറിവ്. അന്യദേശങ്ങളില്‍ പോയ ചിലര്‍ ഏതു വഴിയാണ് കടലില്‍ പോയതെന്ന് വീട്ടുകാര്‍ക്ക് പോലും അറിയില്ലെന്നും അധികൃതര്‍ പറയുന്നു. അത്തരക്കാരെ കണ്ടെത്താന്നുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കടലില്‍ മെഗഫോണ്‍ ഉപയോഗിച്ച് ഇന്നലെയും അനൗന്‍സ്‌മെന്റ് നടത്തി. ഇതോടൊപ്പം തീരദേശത്തെ പള്ളികള്‍ വഴിയും പൊലിസ്, കടലോര ജാഗ്രത സമിതി മുഖാന്തിരവും നല്‍കുന്ന ജാഗ്രതാ മുന്നറിയപ്പ് രണ്ട് ദിവസമായി തുടരുന്നുണ്ട്.
രണ്ടു ദിവസമായി കാണപ്പെടുന്ന മൂടിക്കെട്ടിയ ആകാശവും കാറ്റിന്റെ ലക്ഷണവും തീരദേശത്തുള്ളവരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ജാഗ്രതാ മുന്നറിയപ്പിനെ തുടര്‍ന്ന് പല തരത്തിലുള്ള കിംവദന്തികള്‍ പരക്കുന്നതും അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. ഇന്നലെ മുതല്‍ മത്സ്യ ബന്ധനവള്ളങ്ങള്‍ എല്ലാം സുരക്ഷിത സ്ഥാനങ്ങളില്‍ കെട്ടി ഒതുക്കിവെക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികള്‍. വിഴിഞ്ഞത്തെ തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരസംരക്ഷണ സേനാ വിഭാഗങ്ങളും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."