പാളയം മാര്‍ക്കറ്റില്‍ അര്‍ധരാത്രി കച്ചവടം വേണ്ട
കോഴിക്കോട്: പാളയം മാര്‍ക്കറ്റിലുള്‍പ്പെടെ നഗരത്തില്‍ അര്‍ധരാത്രിക്കുശേഷം നടക്കുന്ന അനധികൃത പച്ചക്കറി മൊത്തവില്‍പ്പന തടയാന്‍ ആരോഗ്യവിഭാഗം ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നിര്‍ദ്ദേശം. പാളയം മാര്‍ക്കറ്റിലും ബസ് സ്റ്റാന്റ് പരിസരത്തും രാത്രികാലങ്ങളില്‍ അനധികൃത കച്ചവടക്കാര്‍ മൊത്തകച്ചവടം നടത്തുന്നുണ്ടെന്ന് കൗണ്‍സിലര്‍ പി. ഉഷാദേവി ശ്രദ്ധക്ഷണിക്കലില്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് മേയറുടെ നിര്‍ദ്ദേശം.
പാളയം സ്റ്റാന്റിലടക്കം വാഹനങ്ങളില്‍ സാധനങ്ങളിറക്കി അനധികൃത കച്ചവടം നടത്തുന്നതായും പലതവണ കോര്‍പറേഷനെയും ആരോഗ്യവിഭാഗത്തെയും ഇക്കാര്യം അറിയിച്ചിട്ട് നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. പാളയത്ത് മാത്രമല്ല, മെഡിക്കല്‍ കോളജ് മാതൃശിശു ആശുപത്രിക്കടുത്ത് പോലും അനധികൃത വില്‍പ്പനയുണ്ടെന്ന് കെ.സി ശോഭിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."