കണ്ടിവാതുക്കല്‍ മലയില്‍ വീണ്ടും ആന ഇറങ്ങി
നാദാപുരം: കണ്ടിവാതുക്കള്‍ മലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. ഒരാഴ്ച മുന്‍പും ഇവിടെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
കാട്ടിക്കുഴി കേളപ്പന്‍, കുന്നുമ്മല്‍ കുങ്കന്‍, കുന്നുമ്മല്‍ ജയന്‍, കുന്നുമ്മല്‍ ചന്തൂട്ടി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്. എട്ട് ആനകള്‍ അടങ്ങുന്ന സംഘമാണ് മലയില്‍ തമ്പടിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും യോഗം ചേര്‍ന്ന് നാലു വാച്ചര്‍മരെ നിയമിക്കാനും തെരുവുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ആനയിറങ്ങിയത്. കണ്ണവം വനമേഖലയിലെ കാട്ടാനക്കൂട്ടം ഇവിടുത്തേക്കു തീറ്റയും ഭക്ഷണവും തേടി എത്തുകയാണ്. കാട്ടിനുള്ളിലെ ജലസംഭരണികളും ആവാസ കേന്ദ്രവും ശോഷിക്കുന്നതാണ് സ്ഥലം മാറാന്‍ ആനകളെ നിര്‍ബന്ധിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."