HOME
DETAILS
MAL
അറവ് നിരോധനം; ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയെന്ന് കര്‍ഷകകൂട്ടായ്മ
backup
May 29 2017 | 19:05 PM
ശാസ്താംകോട്ട: കേന്ദ്ര സര്‍ക്കാര്‍ കറവ മാടുകളെ വില്‍പ്പന നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇരുട്ടടിയായി മാറിയെന്ന് കര്‍ഷകകൂട്ടായ്മ. പശു, എരുമ, പോത്ത്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ വില്‍പ്പന നടത്തുന്നതിനും വില്‍പ്പന ചന്തകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള മോധിസര്ക്കാരിന്റെ തീരുമാനം ക്ഷീരകര്‍ഷകരുടെ ജീവിതമാര്‍ഗമാണ് നഷ്ടപ്പെടുത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും ലക്ഷക്കണക്കിനു വരുന്ന ക്ഷീരകര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും കമ്പലടി ക്ഷീരസംഘം പ്രസിഡന്റ് പോരുവഴി ജലീല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."