കുണിയ സ്കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി
കുണിയ: കുണിയ ഗവ. വൊക്കേഷന്ല് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തനം മാതൃകാപരമാണെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. 1974ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1992ല്‍ ഹൈസ്കൂളായും തുടര്‍ന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ന്നത് പ്രദേശത്തെ പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ലക്ഷ്യ ബോധത്തിന്റെയും ഫലമായാണെന്നും മന്ത്രി സൂചിപ്പിച്ചു. സ്കൂളില്‍ പ്രദേശവാസികളുടെയും പൂര്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ തയാറാക്കിയ സ്കൂള്‍ റേഡിയോ, നവീകരിച്ച ഊട്ടുപുര, കംപ്യൂട്ടര്‍ ലാബ് പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തത്തോടെ അരക്കോടിയോളം രൂപ ചെലവിട്ടാണ് സ്കൂളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ്. നായര്‍,വാര്‍ഡ് അംഗം ഷഹീദാ റാഷിദ്, കെ.വി ദാമോദരന്‍(ബി.പി.ഒ) പ്രധാനധ്യാപകന് പി.വി വിജയന്, കെ.എം.എ ഹമീദ്, ഹമീദ് കുണിയ, കെ.എം ശറഫുദ്ദീന്‍, കെ.എ മൊയ്തു, ബിന്ദു, കോളജ് പ്രിന്‍സിപ്പാള്‍ പി.വി വിജയന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."