ദേശേര്‍ കഥ പൂട്ടിച്ചതില്‍ പ്രതിഷേധിച്ചു
കണ്ണൂര്‍:ത്രിപുരയിലെ സി.പി. എംദിനപത്രം ദേശേര്‍കഥ പൂട്ടിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും യോഗം കടുത്ത ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചു.
പ്രചാരത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ പത്രത്തെയാണ് അന്യായമായി രജിസ്‌ട്രേഷന്‍ റദ്ദാക്കി പൂട്ടിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിനെതിയായ കടന്നുകയറ്റം എന്നതിനപ്പുറം ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ജനാധിപത്യമൂല്യങ്ങളെയും തന്നെ ഹനിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ), കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍(കെഎന്‍ഇഎഫ്) ജില്ലാ കമ്മിറ്റികള്‍ സംയുക്തമായാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ ഉദ്ഘാടനംചെയ്തു.
കെ.എന്‍.ഇ.എഫ് മേഖലസെക്രട്ടറി പി.അജീന്ദ്രന്‍ അധ്യക്ഷനായി. കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി സി.മോഹനന്‍,എന്‍.പി.സി രംജിത്ത്, കെ.യു.ഡബ്ല്യൂ.ജെ മുന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ദേശാഭിമാനി അസി.എഡിറ്റര്‍ എ.വി അനില്‍കുമാര്‍, എം.ജിജോകുമാര്‍, കെ.ടി ശശി പ്രസംഗിച്ചു.സുപ്രിയ സുധാകര്‍ സ്വാഗതവും ഇ.ടി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."