HOME
DETAILS

ഒ.ബി.സി പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി ഹൈക്കോടതി

  
backup
July 25 2019 | 19:07 PM

%e0%b4%92-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

 

കൊച്ചി: കേരളാ സംസ്ഥാന പിന്നാക്ക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സി പട്ടിക പുതുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയതായി ഹൈക്കോടതി. സാമൂഹിക സാമ്പത്തിക ജാതി സര്‍വേ നടത്തുന്നതില്‍ വീഴ്ച പറ്റിയതായും ഹൈക്കോടതി വിലയിരുത്തി. 1993ലെ കേരളാ സംസ്ഥാന പിന്നാക്ക വിഭാഗ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലിസ്റ്റ് പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ ബീരാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ വിലയിരുത്തല്‍.
ഇതു സംബന്ധിച്ച വിശദീകരണം തേടി സര്‍ക്കാര്‍ പ്ലീഡര്‍ക്ക് നോട്ടിസയക്കാനും കോടതി ഉത്തരവിട്ടു. കേസ് അടുത്ത 26ന് വീണ്ടും പരിഗണിക്കും. ലിസ്റ്റിലെ പാകപ്പിഴമൂലം മുസ്‌ലിംകള്‍ക്ക് അര്‍ഹമായ സംവരണം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മണ്ഡല്‍ കേസിലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം കാണണമെന്നും സുപ്രിംകോടതി നിര്‍ദേശമുണ്ട്.
എന്നാല്‍ 1992ലെ സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവിലുള്ള റൊട്ടേഷന്‍ പ്രകാരം ആറാമത്തെ പോസ്റ്റില്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് നിയമനമുള്ളൂ. ഇത് മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്ന അവസരം ഇല്ലാതാക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  13 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  20 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  21 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  21 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  21 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago