HOME
DETAILS

പൊലിസുകാരനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കി കലക്ടര്‍: അമ്മയെ അച്ഛന് സമീപം അടക്കണമെന്ന് മക്കള്‍

  
backup
December 29 2020 | 15:12 PM

neyyattinkara-issue-closed-stricke-1234

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പൊലിസുകാരനെതിരെ നടപടി എടുക്കുമെന്ന് മക്കള്‍ക്ക് ഉറപ്പ് നല്‍കി ജില്ലാ കലക്ടര്‍. കലക്ടറുടെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി.
കലക്ടറുമായി നാട്ടുകാര്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലിസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കലക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദമ്പതികളുടെ മക്കള്‍ക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മരണമടഞ്ഞ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞാണ്  പ്രതിഷേധിച്ചത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയും സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി രമ്യതയ്ക്ക് ശ്രമിക്കുകയാണ്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എഴുതി തന്നാല്‍ മാത്രമേ പിന്മാറൂ എന്നാ

യിരുന്നു നാട്ടുകാരുടെ നിലപാട്.

അച്ഛന്‍ രാജന്റെ മൃതദേഹം അടക്കം ചെയ്തയിടത്ത് തന്നെ തങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കണമെന്നാണ് മക്കളുടെ ആവശ്യം. എന്നാല്‍ സ്ഥലം വിട്ട് നല്‍കില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കിയ അയല്‍വാസി വസന്ത പറഞ്ഞു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീടിനുമുന്നില്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസെത്തി വസന്തയെ കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലിസ് പറഞ്ഞു.

വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീടിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ, മരിച്ച ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പൊലിസിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലിസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.

ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജന്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. രാത്രിയോടെ ഭാര്യ അമ്പിളിയും മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  20 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  33 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago