HOME
DETAILS

മദ്യം ഇറക്കുന്നത് തടഞ്ഞു; മാഹിയില്‍ ഹര്‍ത്താല്‍

  
backup
May 29 2017 | 21:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81


മാഹി: മദ്യം ഇറക്കുന്നത് തടസപ്പെടുത്തിയെന്നാരോപിച്ച് മാഹിയില്‍ ഹര്‍ത്താല്‍ നടത്തി.
ഐ.കെ കുമാരന്‍ റോഡില്‍ പുതുതായി തുറന്ന മദ്യശാലയില്‍ മദ്യം ഇറക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്‍ ഹര്‍ത്താല്‍ നടത്തിയത്.
ഇന്നലെ രാവിലെ ലോഡിറക്കാനായി എത്തിയ ചുമട്ട് തൊഴിലാളികളെ മദ്യശാലക്ക് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതി. തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
രാവിലെ 11.30 മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തിയത്. ജനവികാരം അവഗണിച്ചും മദ്യശാല തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്റരുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
അടിക്കടി മാഹിയില്‍ ഉണ്ടാകുന്ന മിന്നല്‍ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് വ്യാപാരികളും അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ എസ്. മാണിക്കദീപന്‍, പൊലിസ് സൂപ്രണ്ട് സി.എച്ച് രാധാകൃഷ്ണ, സി.ഐ ഷണ്മുഖം എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി അനില്‍കുമാര്‍ അറിയിച്ചു.
ഷാജി പിണക്കാട്ട്, പൂവ്വച്ചേരി ദിനേശന്‍, ഷാജു കാനം, എ.വി യൂസഫ്, എം.ടി.സി സിദ്ദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. സംയുക്ത ചുമട്ടു തൊഴിലാളി യൂനിയന്‍ പ്രതിഷേധ പ്രകടനത്തിന് വി.എം സുന്ദരേശന്‍, എ.വി സുബൈര്‍(ഐ.എന്‍.ടി.യു.സി), ഹാരിസ് പരന്തിരാട്ട്, മനോഷ് കുമാര്‍(സി.ഐ.ടി.യു), സി.എച്ച് പ്രദീപ് കുമാര്‍, പി.
പ്രമോദ് (ബി.എം.എസ്), സുബൈര്‍, എ.വി ഹനീഫ (എസ്.ടി.യു) എന്നിവര്‍ നേതൃത്വം നല്‍കി. ജനകീയ കൂട്ടായ്മ നടത്തിയ മാര്‍ച്ചിന് വിനയന്‍ പുത്തലം, സാദിഖ് മഞ്ചക്കല്‍, ഇ.കെ റഫീഖ്, പി.
വി ചന്ദ്രദാസന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago