മോദി ജനങ്ങൡനിന്ന് ഒളിച്ചോടുന്നു: വേണുഗോപാല്‍
പയ്യന്നൂര്‍: റാഫേല്‍ ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തിയ നരേന്ദ്ര മോദി ആരോപണങ്ങള്‍ക്ക് മറുപടി പറയാനാകാതെ ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍.
ജന്മനാടായ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫേല്‍ ഇടപാടിലൂടെ പുറത്തുവന്നത്.
യു.പി.എ ഭരണത്തില്‍ അഴിമതിയുടെ പുകമറ സൃഷ്ടിച്ചാണു മോദിയും ബി.ജെ.പിയും അധികാരത്തിലെത്തിയത്. എന്നാല്‍ യു.പി.എക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മോദി ഏറ്റവും വലിയ അഴിമതിക്കാരനായി മാറിയ സാഹചര്യമാണ് ഉണ്ടായതെന്നും വേണുഗോപാല്‍ പറഞ്ഞു.
സ്വീകരണ സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."