കാലിച്ചന്തയൊരുക്കി പ്രതിഷേധിച്ചു
കണ്ണൂര്‍: കന്നുകാലി വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പു
റത്തിറക്കിയ ഉത്തരവിനെതിരെ കണ്ണൂര്‍ കാല്‍ടെക്സില്‍ പരസ്യമായി കാലിച്ചന്തയൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു. കണ്ണൂര്‍ കാള്‍ടെക്സിലാണ് കാലിച്ചന്തയൊരുക്കിയത്. ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മൃഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്ന പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന സംഘ്പരിവാറിന്റെ ഫാസിസത്തിനെതിരെ ഗാന്ധിമാര്‍ഗത്തിലുള്ള നിയമലംഘന സമരങ്ങള്‍ ഉയര്‍ന്നുവരണമെന്ന് അവര്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രാജീവന് എളയാവൂര്, ദേവദാസ് തളാപ്പ്, സി.കെ മുനവ്വിര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഷുഹൈബ് മുഹമ്മദ് സംസാരിച്ചു. സി. മുഹമ്മദ് ഇംതിയാസ്, എന്‍.എ ശഫീഖ്, രഹ്ന ഇംതിയാസ്, ത്രേസ്യാമ്മ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."