HOME
DETAILS

മാധ്യമങ്ങളെ അവസാനിപ്പിക്കാം; തോല്‍പിക്കാനാവില്ല

  
backup
July 31 2016 | 19:07 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95


അടിയന്തരാവസ്ഥയുടെ ഭീതിദ ദിനങ്ങളെ ഓര്‍മിപ്പിക്കുമാറ് കേരളത്തിന്റെ സാമൂഹ്യതലങ്ങളില്‍ ഇരുട്ടിന്റെ ശക്തികള്‍ പിടിമുറുക്കുകയാണോ എന്ന് കരുതേണ്ടിയിരിക്കുന്നു. അത്തരം ചിന്തകള്‍ക്ക് ഇടംനല്‍കുന്നതാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അനുദിനം  പെരുകിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍. അറിയുവാനുള്ള പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ലോക്കപ്പുമുറികളില്‍ അടക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ് തകരുന്നത്. ഉണ്ടാകുന്നത് മാധ്യമ അടിയന്തരാവസ്ഥയും.


മറച്ചുവയ്ക്കാനും ഒളിച്ചുവയ്ക്കാനുമുള്ളവരാണ് അറിയുവാനുള്ള ജനങ്ങളുടെ അവകാശങ്ങളെ അഭിഭാഷക ലഹളകളിലൂടെ, പൊലിസിന്റെ ഭ്രാന്തന്‍ നടപടികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇവരൊക്കെയും ഏതോ അദൃശ്യശക്തികളുടെ ചട്ടുകങ്ങളായി മാറുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ ഈ സംശയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വെകിളിപിടിച്ച ആളെ അനുസ്മരിപ്പിക്കുംവിധം ആക്രമിച്ച ടൗണ്‍ എസ്.ഐ പി.എം വിമോദിനെ സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയതില്‍ അവസാനിക്കുമെന്നു തോന്നുന്നില്ല പൊതുസമൂഹത്തില്‍ ഇരുള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്ന ദുഷ്ടശക്തികളുടെ പ്രവര്‍ത്തനങ്ങള്‍. രണ്ടുതവണയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലിസ് ഉദ്യോഗസ്ഥനായ പി.എം വിമോദ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. പൊലിസിലേക്ക് ആളെ റിക്രൂട്ട് ചെയ്ത് നിയമനം നല്‍കും മുന്‍പ് അവരുടെ ക്രിമിനല്‍ പശ്ചാത്തലവും മനോരോഗപാരമ്പര്യവും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. കൊല്ലത്ത് പുനലൂര്‍ സ്‌റ്റേഷനില്‍ പ്രൊബേഷന്‍ എസ്.ഐ ആയിരിക്കേ 2015 ജൂണില്‍ പ്രാദേശിക ചാനല്‍പ്രവര്‍ത്തകനെ ആക്രമിച്ചതിന് പി.എം വിമോദിനെതിരേ പരാതിയുണ്ട്. കോഴിക്കോട് കോതിപാലത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. അന്യായമായ വാഹനപരിശോധന ചോദ്യം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തിട്ടുമുണ്ട് ഈ പൊലിസ് ഉദ്യോഗസ്ഥന്‍.


2014 ല്‍ എസ്.ഐ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിമോദിന് പല സീനിയര്‍ ഉദ്യോഗസ്ഥരെയും മറികടന്ന് എസ്.എച്ച്.ഒ ആയി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുള്ളതായി ആരോപണമുണ്ട്. ഇത്തരം ക്രമിനല്‍ പശ്ചാത്തലമുള്ളവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തി ജനാധിപത്യവിരുദ്ധ ശക്തികള്‍ അണിയറക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ്. അഭിഭാഷകരുടെ പ്രതിഷേധാക്രമണങ്ങള്‍ക്കിടയില്‍ പൊലിസുകാരും പങ്കുചേരുമ്പോള്‍ എന്തൊക്കെയോ, ആരൊക്കെയോ മൂടിവയ്ക്കാന്‍ ബദ്ധപ്പെടുന്നുവെന്നല്ലേ മനസിലാക്കേണ്ടത്?


ഹൈക്കോടതി മുന്‍ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ നടുറോഡില്‍ ഒരു സ്ത്രീയെ കടന്നുപിടിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് അഭിഭാഷക സമൂഹത്തിന് സഹിക്കാന്‍ കഴിയാതെ ആക്രമണത്തിനു തുനിഞ്ഞത് അവര്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ല എന്ന മിഥ്യാധാരണകൊണ്ടാന്നുമായിരിക്കില്ല. ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഒഴുക്കന്‍മട്ടില്‍ നല്‍കിയ പത്രക്കുറിപ്പ് സംശയങ്ങളുടെ പുകമറയ്ക്ക് കട്ടികൂട്ടുകയാണ്. നേരത്തേ വാര്‍ത്ത ശേഖരിക്കാന്‍ ജഡ്ജിമാരുടെ ചേംബറുകളിലും സ്‌റ്റെനോഗ്രാഫര്‍മാരുടെ മുറികളിലും പ്രവേശനമുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് അത് തിരികെ നല്‍കുന്നതിന്റെ സൂചനകളൊന്നും പത്രക്കുറിപ്പില്‍ ഇല്ല. അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കുന്ന കാര്യവും പത്രക്കുറിപ്പില്‍ ഇല്ല. റിപ്പോര്‍ട്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ചുള വിവരവും പത്രക്കുറിപ്പില്‍ ഇല്ല.


എന്നിരിക്കേ ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിട്ടു മാത്രമേ രജിസ്ട്രാറുടെ പതക്ക്രുറിപ്പിനെ കാണാനാകൂ. മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ ജില്ലാജഡ്ജി ടി.പി.എസ് മൂസതിന്റെ ഉത്തരവുണ്ടെന്നു കള്ളം പറഞ്ഞാണ് എസ്.ഐ പി.എം വിമോദ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞതും കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതും. മാധ്യമങ്ങളെ വിലക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന ഹൈക്കോടതി രജിസ്ട്രാറുടെ വിശദീകരണം വരേണ്ടിവന്നു വിമോദിന്റെ ഭ്രാന്തന്‍ നടപടികള്‍ക്ക് അന്ത്യം കുറിക്കാന്‍. ഇന്ന് ഹൈക്കോടതിയുടെയും ഇതരകോടതികളുടെയും പരിസരത്താണ് മാധ്യമവേട്ടയാരംഭിച്ചതെങ്കില്‍ നാളെ അത് കേരളത്തിലൊട്ടാകെ പരന്നേക്കാം. ഇന്ത്യയിലിനി ഒരിക്കലും അടിയന്തരാവസ്ഥ വരില്ലെന്ന് നാമൊക്കെ വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ജനത ചതിക്കപ്പെട്ട വര്‍ഷമാണ് 1975. അന്നാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊലിസിന്റെ അമിതാധികാരത്തെയും ഭീകരവാഴ്ചയെയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ആദ്യം നിശ്ശബ്ദമാക്കിയാല്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ നിന്നും പലതും മറച്ചുവയ്ക്കാമെന്ന് ഇരുളിന്റെ മറവിലുള്ള നിഗൂഢശക്തികള്‍ കരുതുണ്ടാകണം. ജനാധിപത്യത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുഷ്ടശക്തികളെ പുറത്തുകൊണ്ടുവരിക എന്നത് തന്നെയാണ് മാധ്യമധര്‍മം. അതുവഴി മാത്രമേ ജനാധിപത്യത്തിന്റെ ശുദ്ധവായു ജനതയ്ക്ക് ശ്വസിക്കാനാവൂ.


മാധ്യമ അടിയന്തരാവസ്ഥയുടെ കാലൊച്ചകളാണ് ഇപ്പോള്‍ നടക്കുന്ന പൊലിസ്, അഭിഭാഷക ആക്രമണങ്ങളെന്ന് ഇതിനകം രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പ്രതികരിച്ചുകഴിഞ്ഞു. എന്നിട്ടും തുടരുന്ന മുഖ്യമന്ത്രിയുടെ നിസംഗതക്ക് പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ ഒളിയജന്‍ഡയുടെ ഭാഗമാണോ എന്നതിലേക്കാണ് നിഗമനങ്ങള്‍ എത്തുന്നത്.


മാധ്യമങ്ങള്‍ക്ക് പൊലിസും കോടതിയും സര്‍ക്കാരും തൊഴില്‍ സംരക്ഷണം നല്‍കാന്‍ ഇപ്പോഴും തയാറാകാത്തതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്? ജനാധിപത്യത്തിന്റെ നാരായവേരാണ് ഇതുവഴി പിഴുതെടുക്കപ്പെടുന്നത്. പൊതുജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ചവിട്ടിമെതിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നിശ്ശബ്ദരായി നോക്കിനില്‍ക്കുകയില്ല. കേരളവും കേന്ദ്രവും ഭരിക്കുന്നവര്‍ വിഭിന്ന കക്ഷികളാണെങ്കിലും ജനാധിപത്യവിരുദ്ധ തയില്‍ രണ്ടുകക്ഷികളും സമാനമാണ്.  അതിനാല്‍ തന്നെ ഒരടിയന്തരാവസ്ഥയുടെ കാലൊച്ചകള്‍ അടുത്തുവരുന്നുണ്ടോ എന്നു കരുതണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള യുദ്ധം ജനാധിപത്യത്തിനു നേരെയുള്ള ഒളിയുദ്ധമായി കരുതേണ്ടിയിരിക്കുന്നു. നാളെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയാകാം ഭരണകൂടത്തിന്റെയും പൊലിസിന്റെയും അക്രമം. വരാനിരിക്കുന്ന അത്തരമൊരു വിപത്തിനെ സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെ അവസാനിപ്പിക്കാനായേക്കും, പരാജയപ്പെടുത്താനാകില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago