HOME
DETAILS
MAL
തൊഴിലുറപ്പ് കുടിശ്ശിക: കേന്ദ്രമന്ത്രിമാരെ കാണുമെന്ന് മന്ത്രി
backup
May 29 2017 | 21:05 PM
തിരുവല്ല: ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ കൂലി കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ ഉടന്‍ കാണുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ 'വരട്ടെ ആര്‍ ' പുഴ നടത്തത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിശ്ശിക തുക വിതരണം ചെയ്യുന്നതിന് സംസ്ഥാനം തയാറാണെന്നും ഈ തുക കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു കൈമാറിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."