ശരത്പവാര്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് എന്‍.സി.പി
മുംബൈ: എന്‍.സി.പി പ്രസിഡന്റ് ശരത്പവാര്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് എന്‍.സി.പ നേതൃത്വം തന്നെ രംഗത്ത്. പവാര്‍ ഇത്തവണ മത്സരിക്കില്ലെന്ന് ജിതേന്ദ്ര അഹദ് വെളിപ്പെടുത്തി.
താനിനി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പവാര്‍ 2014 ല്‍ത്തന്നെ വ്യക്തമാക്കിയിരുന്നുവെന്നു ജിതേന്ദ്ര അഹദ് പറഞ്ഞു. ഇന്നു നടന്ന പാര്‍ട്ടി യോഗത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. പൂനെ മണ്ഡലത്തില്‍ പവാര്‍ മത്സരിക്കുന്നുവെന്നായിരുന്നു പ്രചാരണം.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അജിത് പവാറിന്റെ മകന് പാര്‍ത്ഥ് പവാര്‍ മേവാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ ശരത്പവാര്‍ എതിര്‍ത്തുവെന്ന ആരോപണം ശരിയല്ലെന്നും ജിതേന്ദ്ര പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി മാനിച്ചു വൈകാതെ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."