നജ്മ ഹിബത്തുല്ല ജാമിഅ മില്ലിയ്യ ചാന്‍സലര്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ ഗവര്‍ണറും മുന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ ഡോ. നജ്മ ഹിബത്തുല്ല ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ചാന്‍സലറായി നിയമിതയായി. ലഫ്. ജനറല്‍(റിട്ട.) എം.എ സാകി കാലാവധി കഴിഞ്ഞു പോകുന്ന ഒഴിവിലേക്കാണ് നിയമനം.നിയമനവാര്‍ത്ത ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലര്‍ തലത് അഹ്മദ് സ്ഥിരീകരിച്ചു.
രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലുമുള്ള നജ്മയുടെ അനുഭവസമ്പത്ത് സര്‍വകലാശാലയ്ക്ക് മുതല്‍കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഞ്ചു വര്‍ഷമാണ് ചാന്‍സലറുടെ കാലാവധി.അഞ്ചു തവണ രാജ്യസഭാ എം.പിയായ നജ്മ ഹിബത്തുല്ല 16 വര്‍ഷം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കെയാണ് മണിപ്പൂര്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്.1999 മുതല്‍ 2002 വരെ ജനീവാ കേന്ദ്രമായുള്ള അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍-പാര്‍ലമെന്ററി യൂനിയന്റെ(ഐ.പി.യു) പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."