'കാര്‍ഷിക സര്‍വകലാശാലയില്‍ മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യാനാവില്ല'
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിലവിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് തന്നെ വേണ്ടത്ര ജോലി ഇല്ലാത്തതിനാല്‍ മുഴുവന്‍ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ലെന്ന് വൈസ് ചാന്‍സലര്‍. എല്ലാ വകുപ്പുകളിലും നിലവിലുള്ള ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ നിലപാട് തന്നെയായിരുന്നു കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ എം.എല്‍.എയും മുന്‍ എം.എല്‍.എയും സ്വീകരിച്ചത്. ഈ മാസം രണ്ടിനു ചേര്‍ന്ന കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെ.രാജന്‍ എം.എല്‍.എ ആവശ്യപ്പെടുകയും വി.സി ഡോ. പി. രാജേന്ദ്രന്‍ അംഗീകരിക്കുകയും ചെയ്തതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വി.സി ഭരണസമിതി അംഗങ്ങളുടെ നിലപാടിന് വിരുദ്ധമായ തീരുമാനമാണെടുത്തത്. വേണമെങ്കില്‍ 50 ശതമാനം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാമെന്നാണ് വി.സി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."